കവിതാമുറി

കവിത കനലുകളാണ്‌... ഹൃദയത്തിന്‍റെ അടുപ്പില്‍ വെന്തുനീറുന്ന ചുടുകനലുകള്‍...പലപ്പോഴും എന്‍റെ കവിതയില്‍ വെന്തുവെളുത്തത് നിന്‍റെ പുഞ്ചിരിയാണ്..!

കഥക്കൂട്

ചിതലരിച്ച ഇന്നലെകളാണ്‌ ഇന്ന് കഥയായി പിറക്കുന്നത്.. വെയില്‍ വറ്റിയ ചില വൈകുന്നേരങ്ങളില്‍ നിന്‍റെ കഥകള്‍ എന്‍റെ കണ്ണിലൂടെ ഒലിച്ചിറങ്ങിയത് നീ മറന്നോ..?

വായനാമുറി

'വായിച്ചാല്‍ വിളയും, വയിച്ചില്ലേല്‍ വളയു'മെന്ന് പാടിപ്പോയി പിതാക്കള്‍.. വിളവിനേക്കാള്‍ വളവ് കൊയ്യുമ്പോഴും താനാരെന്നു പോലും അറിയുന്നില്ല മക്കള്‍..!

പത്തായം

എത്ര അടച്ചുവെച്ചാലും കൂറ കേറും ചില പത്തായങ്ങളില്‍..അകത്ത് ഉപ്പിലിട്ട് സൂക്ഷിച്ച് വെച്ചത് നിന്‍റെ കിനാക്കളാണ്‌.. എന്‍റെ ചിന്തകളും..

കളിമുറ്റം

ഇന്നലെ ച്ചുട്ടുവെച്ച മണ്ണപ്പങ്ങള്‍ ഇന്നും ഉണങ്ങിയിട്ടില്ല മനസ്സില്‍...മണ്ണ് പുരണ്ട ഓലപ്പന്ത്‌ ആരെയോ കാത്തുകിടപ്പുണ്ട് ഓര്‍മകളുടെ ഇറയത്ത്‌..

ക്ലിക്ക് മി

ഞാന്‍ നിങ്ങളിലൊരാള്‍.. കണ്ണെത്താസ്വപ്നങ്ങളെ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്നൊരു പാവം പഥികന്‍....

Feb 23, 2011

സ്നേഹം
വേദന സഹിക്കാനാവാതെ
കിടന്നു പുളഞ്ഞപ്പോഴാണോര്‍ത്തത്,
ഹൃദയത്തിലൂടെ
കൂരമ്പ്‌  തുളഞ്ഞുപോകുന്നതാണ്
സ്നേഹത്തിന്‍റെ ചിഹ്നമെന്ന്..!!?

കടല്‍
നിന്‍റെ
മണല്‍ പുറം ഇല്ലായിരുന്നെങ്കില്‍
എന്നോ വറ്റിപ്പോകുമയിരുന്നു
എന്‍റെ കണ്ണീര്‍ കടല്‍.. !!؟

Feb 20, 2011

പ്രവാചകന്‍


അജ്ഞ്താ പഥങ്ങളില്‍
വിളക്ക് കൊളുത്തിയത്‌,
വിജ്ഞാന സരിത്തുകള്‍
നിറചൊഴുക്കിയതും..

ഇരുട്ടിന്‍റെ ഇരവുകളില്‍
ചന്ദ്രികയുദിപ്പിച്ചത്,
പൊള്ളുന്ന പകലുകളെ
ഊതിത്തണ്പ്പിച്ചതും..

കരയുന്ന കണ്ണുകളുടെ
നിനവുകളോപ്പിയത്,
കറുപ്പിന്‍റെ കായങ്ങളെ
കൈ കോര്‍ത്ത്‌പിടിച്ചതും..

കനിവറ്റ കല്കാമ്പുകള്‍
മഞ്ഞായി പെയ്യിച്ചത്..
കല്‍മഷക്കടലായങ്ങള്‍
പാലാഴിയാക്കിയതും..

പൊരിയുന്ന മരുപ്പറമ്പില്‍
മരുപ്പച്ച മുളപ്പിച്ചത്,
നീരരണ്ട മാനസങ്ങളില്‍
സാന്ത്വനം വര്‍ഷിച്ചതും..

കുഴിച്ചുമൂടിയ സ്ത്രീത്വങ്ങളെ
കൈ പിടിച്ചുയര്‍ത്തിയത്,
പീഡനക്കടലിലലഞ്ഞവര്‍ക്ക്
പിടിവള്ളിയായതും..

ഉണങ്ങിയ ഹൃദയവല്ലികളില്‍
സ്നേഹപ്പൂക്കള്‍ വിരിയിച്ചത്,
കത്തുന്ന യീ നരക ദ്വീപില്‍
സ്വര്‍ഗ്ഗ ഗേഹം പണിതതും..

പ്രപഞ്ച ശ്രേഷ്ഠരാം
പ്രവാചകപ്രേഷടരെ..
സ്മര്യമാണിന്നുമെന്‍
മാനസപ്രസൂനമേ..

അസശ്വരമാം ആ സ്മൃതികള്‍ സമക്ഷം
നമശശതം.....പരശശതം..
Twitter Delicious Facebook Digg Stumbleupon Favorites More