Jun 28, 2011

മിഅറാജിന്‍റെ കുളിര്‍ കാറ്റ്..അനുഗ്രഹങ്ങളുടെ ആകാശച്ചെരുവില്‍
പുണ്യ മിഅറാജിന്‍റെ
അമ്പിളിക്കല.

പള്ളി മിനാരങ്ങളുടെ  അധരവീചികളില്‍
അനശ്വര മന്ത്രങ്ങളുടെ
സംഗീത സുധ.

ഹൃദയമിടിപ്പിന്‍റെ രാഗതാളങ്ങളില്‍
കൈവിരല്‍ തുമ്പിലെ
തസ്ബീഹ് മാല.

മാനസത്തോപ്പിലെ കിനാവല്ലികളില്‍
പ്രവാചകപ്പൂവിന്‍റെ
സുഗന്ദ സ്മൃതി.

ചരിത്രചെപ്പിന്‍റെ കീറോലകളില്‍
ചായം മായാത്ത
മസ്ജിദുല്‍ അഖ്‌സ.

അജ്ഞാതങ്ങളുടെ പാതിരാകനവുകളില്‍
മഞ്ഞുപെയ്യുന്ന
സിദ്റത്തുല്‍ മുന്‍തഹാ.

ആത്മനിര്‍വൃതിയുടെ അനുഗ്രഹരാവില്‍
സ്വപ്നങ്ങളുറങ്ങാത്ത
ജന്നാത്തുന്നഈം.

അനാദിയുടെ സിംഹാസനത്തേരില്‍
സര്‍വേശ്വര നാഥന്‍റെ
ദിവ്യ പ്രഭ.


ഹൃദയത്തിന്‍റെ ഥാര്‍മരുഭൂവില്‍
അനുഗ്രഹ വര്‍ഷത്തിന്‍റെ
കുളിര്‍ക്കാറ്റ്.

20 comments:

 1. വീണ്ടും ഒരു മിഅറാജ് രാവ്‌...
  അത്ഭുതങ്ങളുടെ ആകാശലോകത്ത് അത്യല്ഭുതങ്ങളുടെ
  ദൈവിക വിരുന്ന്..
  അണ്ടകടാഹങ്ങളുടെ അനന്തതയിലേക്ക് പുണ്യപ്രവാചകന്‍റെ
  അനശ്വര യാത്ര..
  മണ്ണിലും മനസ്സിലും അനുഗ്രഹവര്‍ഷത്തിന്‍റെ കുളിര്‍തെന്നല്‍..

  പ്രിയ ബ്ലോഗ്‌ നിവാസികള്‍ക്ക്‌ സ്നേഹ-സന്തോഷത്തിന്‍റെ
  മിഅറാജ് ദിനാശംസകള്‍..

  ReplyDelete
 2. എനിക്കു മനസിലായ ഒരു കവിത. ഗുഡ്.

  ReplyDelete
 3. nannnayi ,oru oormippikal ennonam ninte kvithayum ,

  rauf k

  ReplyDelete
 4. സഫീര്‍, മിഅറാജ് ആശംസകള്‍.ജഗദീശ്വരസമരണയുടെ വരികള്‍ ഇഷ്ട്മായി,പൊട്ടുചിന്തകളും വായിച്ചു, നന്നായിരിക്കുന്നു,,,,അല്ലാഹുവിന്റെ ഖജനാവില്‍ മാത്രമാണ് അനന്തമായ സമയമുള്ളതെന്ന് ഗുരു വൈക്കം മുഹമദ് ബഷീര്‍ പറഞ്ഞിട്ടുണ്ട്,..ആ ഖജനാവില്‍ നിന്ന് അല്പ്പം വായനക്കായി എനിക്ക് തരുവാന്‍ ഈ പുണ്ണ്യദിനത്തില്‍ താങ്കള്‍ അല്ലാഹുവിനോട് തേടുക...

  ReplyDelete
 5. ഒരുപാടിഷ്ടായി ഭക്തിസാന്ദ്രമായ കവിത.. സര്‍വ്വേശ്വരന്‍റെ അനുഗ്രഹം നമുക്കേവര്‍ക്കും ലഭിക്കട്ടെ..

  ReplyDelete
 6. റജബിന്റെ പുണ്യം നേടാന്‍ തുടര്‍ന്നു നാഥനോട്‌ കൂടുതല്‍ അടുക്കാന്‍ ഈ ദിനങ്ങള്‍ നമുക്ക് സഹായകമാവട്ടെ...

  ReplyDelete
 7. മിഅറാജിന്‍റെ സമ്മാനം കൊണ്ട് നമുക്ക് ഉപദേശിക്കാം.. സൃഷ്ടാവിനോടുള്ള സംഭാഷണമാത്രേയത്.

  ReplyDelete
 8. ഭക്തി സാന്ദ്രമായ കവിത..അഭിനദ്ധനങ്ങള്‍

  ReplyDelete
 9. മിഅറാജ് രാവിലെ കാറ്റേ.......

  (ആശംസകള്‍ )

  ReplyDelete
 10. ആ രാവില്‍ നബി സഞ്ചരിച്ച ബുറാഖ് എന്നാ വാഹനത്തെ പറ്റി കൂടി രണ്ടു വരി ആകാമായിരുന്നു ... സമ്മാനമായി ലഭിച്ച നമസ്ക്കാരത്തെയും കൂടി ചേര്‍ക്കാമായിരുന്നു ... വളരെ നല്ല വരികള്‍... ഇനിയും ധാരാളം എഴുതുക.. ആശംസകള്‍..എന്റെ ബ്ലോഗില്‍ ആദ്യമായി വനന്തിനും നന്ദി പറയട്ടെ..

  ReplyDelete
 11. സ്വാഗതം എന്‍റെ ഹൃദയത്തിലേക്ക്. ഈ ഹെദ്ദിംഗ് തുടങ്ങിയ ഭാഗം അവിടെ കൊടുത്തത് ബ്ലോഗിനൊരു അഭംഗിയായി അനുഭവപ്പെടുന്നു .. ശ്രദ്ധിക്കുമല്ലോ

  ReplyDelete
 12. ആശംസകള്‍!
  (കചടതപ ..എന്നത് ചില്ലക്ഷരങ്ങള്‍ അല്ല കേട്ടോ)

  ReplyDelete
 13. സ്വാഗത ഗീതം നന്നായിരിയ്ക്കുന്നൂ....

  ഈശ്വരഭക്തി വരികളില്‍ പ്രകടമാണ്‍...ആശംസകള്‍.

  ReplyDelete
 14. മിഅറാജ് രാവിലെ കാറ്റേ..
  മരുഭൂ തണുപ്പിച്ച കാറ്റേ..

  ഈ പാട്ടാ ഓര്‍മ്മ വരുന്നേ..
  ഈ ശവി ഇനി എന്നാ ഒരു കവിയാവുന്നേ???.........!!!
  നല്ല വരികള്‍..
  ##കുറുമ്പടി പറഞ്ഞത് ശരിയാ..
  ചില്ലക്ഷരങ്ങള്‍ അല്ലട്ടോ . ..

  ReplyDelete
 15. പലതും മനസ്സിലായില്ല. വാക്കുകള്‍ മനസ്സിലാവാത്തതു കൊണ്ട്‌ സത്യസന്ധമായ അഭിപ്രായം എഴുതാന്‍ കഴിയാത്തതുകൊണ്ട്‌, മൌനം പാലിക്കുന്നു.

  Rajesh C.
  www.rcp12.blogspot.com

  ReplyDelete
 16. ചരിത്രം ഒരിക്കലും കെട്ടുപോകാത്ത
  കൈതിരിയാണ്..
  നിലക്കാത്ത കൊടുങ്കാറ്റിനിടയിലും മനസ്സിന്‍റെ ഓട്ടുവിളക്കില്‍ ഈ സ്മൃതിനാളം അണയാതെ കാത്ത എന്‍റെ പ്രിയ

  അഞ്ജു,
  ഫസലു
  റൌഫ്
  വഴിമരങ്ങള്‍
  ഇലഞ്ഞിപ്പൂക്കള്‍
  ഇസ്ഹാഖ്
  നാമൂസ്‌ കാ
  ദുബായിക്കാരന്‍
  കണ്ണൂരാന്‍
  ഉമ്മു അമ്മാര്‍
  ഇസ്മായില്‍ കാ
  വര്‍ഷിണി
  വല്യെക്കാരന്‍
  രാജേഷ്‌

  എല്ലാവര്‍ക്കും എന്റെ വണക്കം..

  ReplyDelete
 17. സുന്ദരം.. ആ മിഅറാജ്.. സുന്ദരമായിരുന്നു... അതിനെ ഓര്‍മിപ്പിച്ച ഈ സുന്ദര വരികള്‍ക്ക് ഞാന്‍ മുസാഫിറിനെ അനുമോദിക്കുന്നു...

  ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More