Aug 14, 2011

ഇന്ക്രിഡ്ബ്ള്‍ ഇന്ത്യ..!
ഇത് ഇന്ക്രിഡ്ബ്ള്‍ ഇന്ത്യ.
ത്രിവര്‍ണ ചാതുരിയുടെ പെരുമ വറ്റാത്ത
ചരിത്ര ശോഭയുടെ,
അനന്യ സംസ്കൃതികളെ പെറ്റ്കൂട്ടിയ
നദീതടങ്ങളുടെ,
ഉലകത്തൊട്ടിലിലെ എണ്ണിയാലൊടുങ്ങാത്ത
ജനാധിപത്യ സ്വപ്നങ്ങളുടെ,
ചരിത്രച്ചീന്തുകള്‍ക്ക് പുറംചട്ട വെച്ച
ഭരണഘടനയുടെ,
അമ്പിളിക്കടവിലേക്ക് പാലം കെട്ടിയ
ചന്ദ്രയാനുകളുടെ,
വെണ്ണക്കല്ലില്‍ ഉണരാതെയുറങ്ങുന്ന
അനശ്വര പ്രണയങ്ങളുടെ
ഇന്ക്രിഡ്ബ്ള്‍ ഇന്ത്യ..!


ഇതും 'ഇന്ക്രിഡ്ബ്ള്‍' ഇന്ത്യ..
വെടിയുണ്ടകള്‍ തുളഞ്ഞുകേറിയ
അഹിംസയുടെ,
മതഭ്രാന്തിന്‍റെ ത്രിശൂലങ്ങളില്‍ കോര്‍ത്ത
ബാന്കൊലികളുടെ,
ശവപ്പെട്ടിയില്‍ പൊതിഞ്ഞുവെച്ച
അഴിമതികളുടെ,
ചരിത്രജന്മങ്ങളെ ഊരുകടത്തിയ
ചിത്രങ്ങളുടെ,
സാങ്കേതികതകളെ എണ്ണിവിറ്റ
സ്പെക്ട്രങ്ങളുടെ,
സ്വാര്‍ത്ഥ ബലാല്‍കാരങ്ങളില്‍ തുണിയുരിയപ്പെട്ട
നിളാ നദികളുടെ,
"ഇന്ക്രിഡ്ബ്ള്‍" ഇന്ത്യ..!!

ഭാരത് മാതാ കീ ജയ്..
ഭാരത് മാതാ കീ ജയ്‌..

22 comments:

 1. "ഭാരതമെന്ന പേര്‍ കട്ടാലഭിമാന-
  പൂരിതമാകണമന്തരംഗം..
  കേരളമെന്നു കേട്ടാലോ തിളക്കണം
  ചോര നമുക്കു ഞരമ്പുകളില്‍.."

  പ്രിയ സ്നേഹിതര്‍ക്ക്..
  സ്നേഹ-സന്തോഷത്തിന്‍റെ
  ഒരായിരം സ്വാതന്ത്ര്യദിനാശംസകള്‍..

  ReplyDelete
 2. പെരുമകളും പഴമകളും പുതുമകളും പിന്നെ പോരായ്മകളും നിറഞ്ഞ ഇന്ത്യ,,,,


  സ്വാതന്ത്ര്യദിനാശംസകള്‍

  ReplyDelete
 3. അതിജീവനത്തിനായ് തുണിയുരിഞ്ഞു സമരം ചെയ്യേണ്ടി വന്ന പെന്‍ ജന്മങ്ങളുടെ..
  എങ്കിലും ശുഭ പ്രതീക്ഷ നല്‍കുന്ന ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു ഇന്ത്യക്കാരന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഒരായിരം സ്വാതന്ത്ര്യദിനാശംസകള്‍.

  ReplyDelete
 4. പ്രിയ സുഹൃത്തുക്കള്‍ക്ക്
  ഒരായിരം സ്വാതന്ത്ര്യ ദിനാശംഷകള്‍..

  ഭാരത് മാതാ കീ ജയ്..
  ഭാരത് മാതാ കീ ജയ്‌..

  ReplyDelete
 5. "Incredible India" "അവിശ്വസനീയമായ ഇന്ത്യ" ! അതെ !!! എല്ലാ അര്‍ത്ഥത്തിലും !!!

  ReplyDelete
 6. സ്വാതന്ത്ര്യദിനാശംസകൾ!!

  ReplyDelete
 7. Four score and seven years ago our fathers brought forth on this continent a new nation
  conceived in liberty and dedicated to the proposition that all men are created equal.

  Happy indipendence day..
  നിന്റെ കവിതയും
  നമ്മുടെ ഇന്ത്യയും ഒരു പോലെ സുന്ദരമാണ്...
  അഴിമതിയില്‍ നിനും അക്രമത്തില്‍ നിന്നും
  മോജിതമായി മുമ്പോട്ടുള്ള പ്രയാണത്തില്‍
  ഈ വരികളും വരകളും സഹായകമാവട്ടെ..
  ഭാരത് മാതാ കീ ജയ് ....

  ReplyDelete
 8. ഭാരതത്തിന്റെ രണ്ടു വിഭിന്ന മുഖങ്ങള്‍ വരച്ചിട്ട ചിത്രം!
  വളരെ പ്രസക്തമാണ് താങ്കളുടെ ആശങ്കകള്‍
  സ്വാതന്ത്ര്യദിന ആശംസകള്‍

  ReplyDelete
 9. സ്വാതന്ത്ര്യദിനാശംസകൾ!

  ReplyDelete
 10. നന്നായി പറഞ്ഞു..
  ഭാരത് മാതാ കീ ജയ്‌..

  ReplyDelete
 11. aNs\...sImÃw sIs«m t]mÌv samsU³ Abn«w..Cjvämbn...

  ReplyDelete
 12. shit...machane...post moddern item super,,ishtaayi.enna paranje.. varamozhi editoril type cheyth malayalam copy paste cheythappo anganeyayi..sorry

  ReplyDelete
 13. ഇനിയെന്താണ് ഞാന്‍ ഇന്ത്യയെ കുറിച്ച് പറയേണ്ടത്..
  സ്വപ്നം കണ്ട സകലമാന ഐശ്വര്യങ്ങളും കണ്മുന്നില്‍ നമുക്ക് നഷ്ടപ്പെടുന്നത് കണ്ണുനീരോടെ നോക്കിക്കാണാനേ
  നമുക്കൊക്കെ കഴിയൂ എന്ന് ഗാന്ധിജിയിപ്പോള്‍ സ്വപ്നത്തിലൂടെ എന്നോട് പറയുന്നു..

  രണ്ടു ഇന്ത്യകളെ എഴുതിയ സുഹൃത്തെ...

  സ്വാതന്ത്ര്യം ഏറെയുണ്ടെങ്കിലും അഴിമതിക്കറ പുരണ്ട, വര്‍ഗീയ വിഷം മുറ്റിയ നമ്മുടെ ഭാരതത്തെ ഏതു സ്വാതന്ത്ര്യം വച്ചാണ് നമ്മള്‍ ആസ്വദിക്കേണ്ടത്??
  നമുക്ക് അവകാശമില്ല...
  നമുക്ക് കാണാം..
  എല്ലാം കാണാം ..
  അത്ര മാത്രം..


  (മുകളിലെ മപ്പന്റെ കമന്റു കോമഡി കലക്കി.. :) )

  ReplyDelete
 14. ശരിയാണ്.
  വൈരുധ്യങ്ങളുടെ ഇൻഡ്യ...

  നന്നായെഴുതി.

  ഭാരത് മാതാ കീ ജയ്!

  ReplyDelete
 15. സഫീര്‍ കവിത നന്നായി

  ''അമ്പിളിക്കടവിലേക്ക് പാലം കെട്ടിയ
  ചന്ദ്രയാനുകളുടെ''......
  കവിതയുടെ നിലാവ്പെയ്യുന്നഈ വരികള്‍ വരെ ഇഷ്ട്പെട്ടു ..


  എന്നാല്‍,താങ്കളുടെ താഴെ പറയുന്ന വരിളെക്കുറിച്ച് എനിക്കു ശക്തമായ വിയോജിപ്പുണ്ട്

  ''മതഭ്രാന്തിന്‍റെ ത്രിശൂലങ്ങളില്‍ കോര്‍ത്ത
  ബാന്കൊലികളുടെ,

  ചരിത്രജന്മങ്ങളെ ഊരുകടത്തിയ
  ചിത്രങ്ങളുടെ,''


  സുഹൃത്തെ താങ്കള്‍ ഈ വരികളിലൂടെ പറയുന്നത്,പറയാന്‍ ആഗ്രഹിച്ചത് എന്താണ്?


  മതഭ്രാന്തിന്റെ ത്രിശൂലങ്ങളില്‍ കോര്‍ക്കപ്പെട്ട ബാങ്കൊലികള്‍???

  ഗുജറാത്തിലെ,കലാപഭൂമിയില്‍ നിറകണ്ണുകളോടെ,തൊഴുകയ്യോടെ സ്വജീവന്‍ ഭിക്ഷ യാചിക്കുന്ന സഹോദരന്റെ ജാതി നോക്കിയല്ല സഫീര്‍ അന്ന് ഭാരതീയരൊന്നടങ്കം വേദനയോടെ,രോക്ഷത്തോടെ ഗുജറാത്തിലെ ഒരുകൂട്ടം നരകസന്തതികള്‍ക്കെതിരെ പ്രതികരിച്ചത്.
  ഭാരതത്തിന്റെ മണ്ണും മനസ്സും പകുത്ത് നല്‍കിയിട്ടും,മസ്തിക്ഷത്തില്‍ മതഭ്രാന്തിന്റെ വിഷം നിറച്ച് മനുഷ്യനെ ആയുധപുരകളാക്കി കടല്‍ കയറ്റി,ചുരം കടത്തി,കുന്നിക്കി വിട്ട് കന്ന്യാകുമാരി മുതല്‍ കാശമീര്‍ വരെ മരണത്തിന്റെ വിശുദ്ധ പുഷ്പങ്ങള്‍ വിടര്‍ത്തുന്ന നമ്മുടെ നല്ല അയല്‍ക്കാരന് ഇങ്ങ് കേരളത്തിലും വളര്‍ത്ത്പുത്രന്മാരുണ്ടെന്ന് നാം വേദനയോടെയറിഞ്ഞതാണ്,അവരെ പ്രതി മുക്കെങ്ങനെ പറയാനാകും,വിശുദ്ധയുദ്ധത്തിന്റെ ചാന്ദ്ര ലക്ഷ്യങ്ങളിലേക്ക് ബലിയര്‍പ്പിക്ക പെടുന്ന ഓംകാരത്തിന്റെ ഇന്‍ഡ്യ എന്ന്? ഓര്‍ക്കണം ബൂലോകമൊന്നാകെ കാണെ നരവേട്ട നടത്തിയ കശാപ്പുകാരന്റെ മനുഷ്യാവകാശങ്ങ്ള്‍ക്ക് ചെല്ലും,ചെലവും കൊടുത്ത് ഊട്ടിയുറക്കുന്ന ഇന്‍ഡ്യയെ കൂടി..

  ''ചരിത്രജന്മങ്ങളെ ഊരുകടത്തിയ
  ചിത്രങ്ങളുടെ,''

  പൂജാമുറികളില്‍,ആരാധനാലയനങ്ങളില്‍, ഭക്തിപൂര്‍വം മനുഷ്യനാരാധിക്കുന്ന ദേവസങ്കല്‍പ്പങ്ങളെ ഗജുരാഹൊവിലെ രതിശില്പങ്ങളാക്കി ചിത്രീകരിക്കുന്നതാണൊ സുഹ്റ്ത്തെ താങ്കള്‍ പറയുന്ന ചരിത്ര ജന്മങ്ങളുടെ മഹത്വം?,അതോ പേരക്കിടാവിന്റെ പ്രായം പോലുമാകാത്ത പെണ്മണികള്‍ക്ക്
  പതിയായരിക്കാന്‍ തന്റെ വാര്‍ദ്ധക്യം വരമായ് നല്‍കിയതൊ??

  സഫീര്‍,ഭാരതത്തെ പോലെ തുറന്ന വാതായനങ്ങളുള്ള കവാടങ്ങളാല്‍ വിവിധങ്ങളായ ജാതി മത ഭാഷാ സംസ്കാരങ്ങളെ വരവേറ്റിട്ടുള്ള ഏത് രാജ്യമാണുള്ളത്..നമ്മുടെ നാട്ടില്‍ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമായി അരക്ഷിതാവസ്തയുണ്ടെന്ന് വരുത്തിതീര്‍ക്കുന്നവരുടെ അടുക്കളകളില്‍ വേവാന്‍ വെച്ചിരിക്കുന്നത് നമ്മുടെ നാടിന്റെ ചാവരിയാണ് സുഹൃത്തെ..
  താങ്കളെ പോലെ നൈസര്‍ഗ്ഗീകമായ എഴുത്തുള്ളരില്‍നിന്നും വരേണ്ടവയായിരുന്നില്ല ഈ കുറിപ്പിനാധാരമായ വരികള്‍.

  കവിയിലേക്ക് പിറക്കുന്നതിന്‍ മുന്‍പേ,അക്ഷരങ്ങള്‍ എഴുത്തുകാരന്റെ മനസില്‍ ആശയരൂപമെടുക്കുമെന്ന്, എഴുതുന്ന ആര്‍ക്കും അറിയാം.അങ്ങനെയെങ്കില്‍ താങ്കള്‍ ആ വരികളില്‍ പറഞ്ഞതും,അതേ വരികള്‍ക്കൊപ്പം പറയാന്‍ മറന്നതും താങ്കളുടെ ഈ കവിതയിലൂടെ കടന്നു പോയ ചിരുടെയെങ്കിലും മനസില്‍ ഒരു ചോദ്യചിഹ്നം കൊളുത്തി വിടാതിരിക്കില്ല എന്ന് തോന്നുന്നു. ‍ സുഹൃത്തെ താങ്കള്‍ ഈ വരികളിലൂടെ പറയുന്നത്,പറയാന്‍ ആഗ്രഹിച്ചത് എന്താണ്?....
  തമസ്കരിക്കപെടില്ലെന്ന വിശ്വാസത്തോടെ,...
  അക്ഷരസ്നേഹത്തോടെ..

  ReplyDelete
 16. സഫീര്‍,
  എന്റെ കമന്റ് താങ്കള്‍ വാനിഷ് ചെയ്തുകളഞ്ഞു..അത് വെളിച്ചത്തില്‍ വെക്കാനുള്ള ആര്‍ജ്ജവം താങ്കള്‍കാണിക്കുമെന്ന് ഞ്ഞാന്‍ കരുതിയിരുന്നു...

  ReplyDelete
 17. പ്രിയ സുഹൃത്ത് വഴി മരങ്ങള്‍.
  താങ്കളുടെ പേര് എനിക്ക് പിടിയില്ലാത്തതോണ്ടു
  അങ്ങനെ വിളിച്ചോട്ടെ..

  സത്യം പറഞ്ഞാല്‍ താങ്കളുടെ ഈ കമെന്റ് എന്നെ
  കണ്ഫുഷ്യനാക്കുന്നു..

  സുഹൃത്ത് തെറ്റി ധരിക്കരുത്..
  സത്യമായും ഞാന്‍ നിങ്ങളുടെ കമെന്റ്റ്‌ വാനിഷ്‌ ചെയ്തിട്ടില്ല.

  ഓഫിസിലെ ചെറിയ ബിസി കാരണം ഇന്നു രാവിലെ ബ്ലോഗോ മെയിലോ ഓപ്പണ്‍ ചെയ്യാനുള്ള സമയം കിട്ടിയിരുന്നില്ല..
  ഉച്ച കഴിഞ്ഞു കിട്ടിയ ഒരു ഇടവേളയില്‍ വെറുതെ ബ്ലോഗ്‌ തുറന്നു നോക്കിയപ്പോഴാണ് താങ്കളുടെ ഈ കമെന്റ്റ്‌ ശ്രദ്ധിച്ചത്..
  ഉടനെ ഗൂഗിള്‍ മെയില്‍ തുറന്നപ്പോള്‍ താങ്കളുടെ നീണ്ട കമെന്റ്റ്‌ കാണാന്‍ കഴിഞ്ഞു..

  എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല..
  താന്കള്‍ തെറ്റി ധരിച്ച പോലെ എനിക്ക് അങ്ങനെ വാനിഷ്‌ ചെയ്യേണ്ട കാര്യവുമില്ല. അങ്ങനെ വേണമായിരുന്നെന്കില്‍ എനിക്ക് ആദ്യമേ അപ്പ്രൂവല്‍ ആക്ടിവേഷന്‍ ചെയ്യമായിരുന്നല്ലോ..ഡയരക്റ്റ് അപ്പ്‌ഡാഷന്‍ ഉള്ള കമെന്റ്റ്‌ ബോക്സ്‌ ആണല്ലോ ഇവിടെ സെറ്റ്‌ ചെയ്തിട്ടുള്ളത്..

  എന്തായാലും,
  സുഹൃത്ത് താങ്കളുടെ കമെന്റ്റ്‌ ഒരിക്കല്‍ കൂടി പോസ്റ്റ്‌ ചെയ്തോളൂ..
  രണ്ടു കയ്യും നീട്ടി സ്വീകരിച്ചോളാം..
  സെയിം മാറ്റര്‍ കയ്യിലില്ലെങ്കില്‍ വീണ്ടുമെഴുതി സമയം കളയണ്ട..
  എന്‍റെ മെയില്‍ നോടിഫികാഷനില്‍ നിന്ന് അത് കോപി ചെയ്തു നിങ്ങള്‍ക് ഫോര്‍വേഡ് ചെയ്യാം.

  അനുവാചകരുടെ എന്ത് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്നേഹപൂര്‍വ്വം കേള്‍ക്കാനും പ്രതികരിക്കാനുമുള്ള ആര്‍ജ്ജവം
  എന്നും കാണിച്ചിട്ടുണ്ട്..
  ഇനിയും അതുണ്ടാകും..

  വിനയ പൂര്‍വം,
  സഫീര്‍ ബാബു.

  ReplyDelete
 18. പ്രിയ സഫീര്‍,

  തെറ്റ് എന്റേതാണെങ്കില്‍ ഞാന്‍ നിര്‍ലജ്ജം ക്ഷമ ചോദിക്കുന്നു.
  എന്റെ ക്മെന്റ് പബ്ലിഷ്ഡ് ആയിരുന്നു,പിന്നീട് അത് അപ്രത്യക്ഷമായത് കണ്ടാണ് ഞാന്‍ രണ്ടാമത്തെ കമന്റ് ഇട്ടത്.താങ്കളുടെ ഇന്‍ബോക്സില്‍ വന്നെത്തിയിട്ടുള്ള ആ കമന്റ് ഇനി പോസ്റ്റ് ചെയ്യേണ്ടത് ഞാനല്ല സഫീര്‍,ഞ്ഞാനത് താങ്കളുടെ ധാര്‍മ്മികതക്ക് വിടുന്നു..

  താങ്കളുടെ മറുപടിക്ക് നന്ദി

  എഴുത്തിനും,എഴുത്തുകാരനോടും ആദരവോടെ

  ReplyDelete
 19. @ വഴി മരങ്ങള്‍.

  ഒടുവില്‍ ഞാന്‍ താങ്കളുടെ കമെന്റ് കണ്ടെത്തി വീണ്ടും പോസ്ടിയിരിക്കുന്നു..
  താന്കളുടെതടക്കം മുന്‍ പോസ്റ്റുകളിലെ ഒന്ന് രണ്ടു കമെന്റ്സുകളും സ്പാം ബോക്സില്‍ നിന്ന് കണ്ടെടുത്തു..
  സ്പാം ബൊക്ഷിനു മുകളില്‍ "We have enabled automatic spam detection for comments." എന്ന് തുടങ്ങുന്ന മഞ്ഞ നറത്തിലുള്ള ഒരു നോടിഫികാഷനും കാണുന്നു..
  സത്യത്തില്‍ ഈ കഥയിലെ വില്ലന്‍ ആരെന്നു ഇപ്പോഴും എനിക്ക് മനസ്സിലാവുന്നില്ല.. ഞാനല്ലെന്നു വീണ്ടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു..

  എന്തായാലും നന്ദിയേട്ടാ..
  ഇങ്ങനെ ഒരു രസമുള്ള ദിനം തന്നതിന്..

  ...........................

  പിന്നെ,
  അങ്ങ് പറഞ്ഞ ചില കാര്യങ്ങളിലേക്ക് വരാം...

  ആദ്യമായി,
  ഈ കവിതയിലെ ഏതെന്കിലും ഒരക്ഷരം നിങ്ങളെ മാനസികമായി വേദനിപ്പിച്ചുവെങ്കില്‍ അതെ വേദന ഉള്‍ക്കൊണ്ട്‌ ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു..
  താന്കള്‍ പറഞ്ഞ, ഈ വരികലോടൊപ്പം പറയാന്‍ മറന്ന ചില അക്ഷരങ്ങള്‍ നിര്‍ഭാഗ്യവശാല്‍ പറയാന്‍ വിട്ടു പോയതിലുള്ള ഖേദവും ഞാന്‍ പങ്കു വെക്കുന്നു..

  സുഹൃത്തേ,
  ഈ അക്ഷരങ്ങള്‍ കൊണ്ട് ഞാന്‍ ഏതെന്കിലും മതത്തെയോ പ്രസ്ഥാനതെയോ ആന്തരികമായോ ബാഹ്യമായോ ഉന്നം വെച്ചുവെന്നു താങ്കള്‍ തെറ്റി ധരിച്ചുവോ..?
  എങ്കില്‍ സോറി..
  വരികള്‍ക്കിടയില്‍ നിന്നാണെങ്കില്‍ പോലും അങ്ങനെയൊരു ആശയം നിങ്ങളുടെ കണ്ണുകളിലുടക്കുന്നുവെങ്കില്‍
  ദയവായി ആ വരികള്‍ വീണ്ടും വായിക്കതിരിക്കൂ...


  അകക്കന്നുകളില്‍ ഒളിപ്പിച്ചു വെച്ച് ഞാനൊന്നും ഈ കവിതയിലൂടെ പറഞ്ഞിട്ടില്ല..
  സ്വതന്ത്ര ഭാരതത്തിന്‍റെ സ്വാതന്ത്ര്യ ദാഹത്തിന് വേണ്ടിയുള്ള പിടച്ചിലുകളെ വെറുതെ ഒന്ന് ഒര്മിച്ചുവെന്നു മാത്രം..
  നിര്‍ഭാഗ്യ വശാല്‍, ഭാരതമണ്ണിന്‍റെ ഓരോ മുക്ക് മൂലയിലും ചര്‍വ്വിത ചര്‍വ്വണം ചെയ്യപ്പെട്ടു ചവച്ചുതുപ്പിയ രണ്ടു വിഷയങ്ങള്‍
  അതില്‍ കടന്നു കൂടിയെന്നത് നേരാണ്..
  അതൊരിക്കലും പക്ഷപാതത്തിന്റെ അക്ഷരങ്ങളല്ല..
  വര്‍ഗീയതയുടെ വാക്കുകളല്ല..

  എന്നാലും സുഹൃത്തേ,
  ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും സിക്കും പഴ്സിയും തുടങ്ങി പരശ്ശതം മതങ്ങളും സംസ്കാരങ്ങളും ഉറങ്ങിയുണരുന്ന ഈ ലോകത്തെ ഏറ്റവും വലിയ ജനാടിപത്യ ദുനിയാവില്,
  താങ്കള്‍ എടുത്തു കാണിച്ച രണ്ടു വിഷയങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്നും ഭാരതീയന്റെ കണ്ണുനീരാണ്..
  സ്വതന്ത്ര ഭാരതത്തെ വരിഞ്ഞു കെട്ടിയ പാരതന്ത്ര്യത്തിന്റെ രണ്ടു ചങ്ങലക്കണ്ണികളാണ്..
  അതില്‍,പറയാന്‍ വിട്ടു പോയ , കാണാന്‍ മറന്നു പോയ കണ്ണികള്‍ ഇനിയുമുണ്ട്..
  ചങ്ങല പൂര്‍ണമാകണമെങ്കില്‍ അവയും കൂടിയേ തീരൂ..
  താമസ്കരിക്കുന്നില്ല ,ഒരിക്കലും...


  സുഹൃത്തേ..
  ആശങ്ക കൈവിടൂ.. അക്ഷരങ്ങളെ അന്നമായി കാണൂ..


  ഒരുപാട് നന്ദി..
  ഈ അക്ഷര സ്നേഹത്തിന്...
  വിലപ്പെട്ട അഭിപ്രായ നിര്‍ദേശങ്ങള്‍ക്ക്..
  ഒരായിരം നന്ദി..

  ReplyDelete
 20. @ ജാബിര്‍+ @ ജഫു+
  @ സയ്യിദ്‌ ഷബീര്‍ + @ ഹൈഫ +
  @ ഷാജു+ @ സ്ടാഷ്‌ ജാഫര്‍ + @ ഇസ്മായില്‍ കുരുമ്പടി +
  @ ദുബായ്കാരന്‍ + @ സിദ്ദിക്ക് കാ + @ മപ്പന്‍ +
  @ വല്യെക്കാരന്‍ + @ ജയന്‍ + @ വഴിമരങ്ങള്‍ =

  നന്ദി..
  നിങ്ങളുടെ സ്നേഹാക്ഷരങ്ങള്‍ക്ക് മുമ്പില്‍ എന്‍റെ പ്രണാമം..

  ReplyDelete
 21. കവിത ഇഷ്ടപ്പെട്ടു..

  "വെണ്ണക്കല്ലില്‍ ഉണരാതെയുറങ്ങുന്ന
  അനശ്വര പ്രണയങ്ങളുടെ
  ഇന്ക്രിഡ്ബ്ള്‍ ഇന്ത്യ..!"

  ഹേയ്..ചുമ്മ എടുത്തെഴുതീന്നേ ഉള്ളൂ ട്ടൊ..

  ReplyDelete
 22. എഴുത്ത് ഇഷ്ട്ടായി കൂട്ടുകാരാ,
  പലതിലും വമ്പന്മാരെന്നു വീമ്പിളക്കി പെരുമ നേടുമ്പോഴും,
  മറ്റു പലതിലേയും വമ്പത്വം കണ്ട് നാണം കെട്ട് തലകുനിക്കുകയാണ് നാം ഭാരത മക്കള്‍..!!ഒരു മാറ്റം ഏവരും കാംഷിക്കുന്നു..!കൊതിക്കുന്നു ഒരു ഗാന്ധിയുടെ പിറവി..!
  വന്ദേ..മാതരം..!

  ആശംസകളോടെ...

  ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More