Oct 6, 2011

സൊല്യുഷന്‍


ഒന്ന് ബി യിലെ കണക്കുമാഷ്‌
പണ്ടേ പഠിപ്പിച്ചതാണ്
ഒന്നും ഒന്നും രണ്ടാണെന്ന്.

നിറമുള്ള രണ്ടു സ്വപ്‌നങ്ങള്‍
കൂട്ടിക്കെട്ടിക്കാണിച്ച്
ഇപ്പോള്‍ നീ പറയുന്നു
ഒന്നും ഒന്നും ഒന്നാണെന്ന്..!

സമ്മതിക്കില്ല ഞാന്‍,
കാരണമുണ്ട്.

തുരുമ്പെടുത്ത തകരപ്പിടിയുള്ള
എന്‍റെ പൊട്ടസ്ലേറ്റും തൂക്കിപ്പിടിച്ച്
എത്ര തവണയാണ്
ഞാന്‍ നിന്നെ സമീപിച്ചത്‌..?
വഴിമുട്ടിക്കിടന്ന ഒരു ഇക്വേഷന്
നിന്‍റെ സോല്യുഷന്‍ തേടി..?!

മറന്നിട്ടില്ല ഒന്നും,
എഴുത്ത് തെളിയാത്ത
പെന്‍സില്‍ പൊട്ടു കൊണ്ട്
അന്ന് നീയെന്നെ എറിഞ്ഞോടിച്ഛത്..
ഒന്നും ഒന്നും ഒരിക്കലും
ഒന്നാകില്ലെന്ന് നീ വാക്കുതന്നത്..!?

ഒന്നേ പറയാനുള്ളൂ..
നീയൊന്നാണ്.
ഞാനുമൊന്നാണ്.
ഒന്നും ഒന്നും എന്നും
രണ്ടാണ്...!!!

19 comments:

 1. ഒന്നും ഒന്നും.....ഇമ്മിണി വെല്യേ ഒന്നല്ലേ കുട്ടീ..??

  ആശംസകള്‍ ട്ടൊ.

  ReplyDelete
 2. പണ്ട്
  മഞ്ചാടിക്കുരു പെറുക്കുമ്പോഴും
  മുല്ലപ്പൂവിറുക്കുമ്പോഴും
  കണ്ണുപൊത്തിക്കളിക്കുമ്പോഴും
  നീ ചോദിച്ചതിനെല്ലാം ഞാന്‍ ഉത്തരം പറഞ്ഞിരുന്നു.

  ഇനി എനിക്കൊരു ചോദ്യം..

  അന്നെന്തിനായിരുന്നു
  നീയതെല്ലാം ചോദിച്ചത്...?!

  ReplyDelete
 3. കൊള്ളാം ..ഒന്നും ഒന്നും ഒന്നാണെ
  അന്ന് ചോതിച്ചത് എന്തായിരുന്നു ...

  ReplyDelete
 4. മണ്ടന്‍..!ആവശ്യമില്ലാത്ത ഇക്വേഷന്
  സോല്യുഷന്‍ തേടാന്‍ നിനക്ക് വേറേ ആരേം കിട്ടീല്ല അല്ലേ.. നെനക്കങ്ങനെവേണം..!
  ചോദിച്ചതിനൊക്കെ ഉത്തരം കൊടുത്തേച്ച് ..ഇപ്പം ഇരുന്നു മോങ്ങുന്നു..!പൊയ്ക്കോണം എന്റെ മുന്‍പീന്ന്..!!

  ആശംസകളോടെ പുലരി

  ReplyDelete
 5. ഞാന്‍ അപ്പോളെ പറഞ്ഞതാണ് പഠിക്കാന്‍ പോയപ്പോള്‍ വല്ലവീട്ടിലെയും മാവില്‍ യെറിയല്ലേ എറിയല്ലെന്നു അനുസരിചില്ലാല്ലോ അനുഭവിക്ക്ട്ടോ .....ഇപ്പോളെങ്കിലും മനസ്സിലായോ കുങ്കുമം പറയുന്നതിലും കാര്യം ഉണ്ടെന്നു

  ReplyDelete
 6. ഒന്നും ഒന്നും എന്നും
  രണ്ടാണ്...!!!

  ആശംസകള്‍

  ReplyDelete
 7. ഒന്നും ഒന്നും ഒന്നായാലും രണ്ടായാലും രണ്ടു ഒന്ന് തന്നെ അല്ലെ..
  ഹോ .. ആലോചിക്കും തോറും . എന്തോ..
  മുസാഫിര്‍.. നീ ഒരു ഒന്ന് തന്നെ.. കിടിലന്‍ ഒന്ന്..
  പണ്ട് കണക്ക് പഠിക്കുമ്പോള്‍ ( ആ സമയത്ത് ) ഇകേഷനു എന്ന് കേള്കുന്നത് പേടി ആയിരുന്നു.. ഇത് തന്നെ കാരണം..

  എന്തായാലും നന്നായിട്ടുണ്ട്..
  നല്ലത് മാത്രം ആശംസിക്കുന്നു...
  --
  സ്വൊന്തം സ്ടാഷ്‌...

  ReplyDelete
 8. നിങ്ങള്‍ ഒന്നോ രണ്ടോ എന്നതല്ല
  നിങ്ങള്‍ക്ക് രണ്ടില്‍ കൂടാന്‍ പാടില്ലാന്നാ ഇപ്പോഴത്തെ പ്രശ്നം.
  മനസ്സിലായോടാ കള്ള ചെറുക്കാ...!!!

  ReplyDelete
 9. സ്കൂളില്‍ പോകാന്‍ പറയുമ്പോള്‍ മദ്രസ്സയില്‍ പോയി ഒളിച്ചിരുന്നട്ടല്ലേ അനുഭവിക്ക്.

  ReplyDelete
 10. മറന്നിട്ടില്ല ഒന്നും,
  എഴുത്ത് തെളിയാത്ത
  പെന്‍സില്‍ പൊട്ടു കൊണ്ട്
  അന്ന് നീയെന്നെ എറിഞ്ഞോടിച്ഛത്..
  ഒന്നും ഒന്നും ഒരിക്കലും
  ഒന്നാകില്ലെന്ന് നീ വാക്കുതന്നത്..!?

  നന്നായി.... ആശംസകള്‍

  ReplyDelete
 11. ഒന്നും ഒന്നും നന്നായാല്‍ ഒന്നാണ് അല്ലെങ്ങില്‍ ഒന്നുമല്ല

  ReplyDelete
 12. @ വര്‍ഷിണി
  അത് പണ്ട് ബഷീരുപ്പാപ്പാന്റെ കാലത്ത്..
  ഇപ്പൊ വെറും ഒന്ന് തന്നെ രണ്ടാണ് വാര്‍ഷിണീ..
  എന്നിട്ടല്ലേ ഒന്നും ഒന്നും കൂട്ടിയത്..
  .

  @ ആചാര്യന്‍
  ഹയ്യട..എന്നിട്ട് വേണം നിനക്കൊക്കെ എന്നെ...
  ഇനി അത്ര നിര്‍ബന്ധമാണെങ്കില്‍ ഉത്തരം പറഞ്ഞു തരാ..
  ചോദ്യം നോ..നോ..!


  @ പ്രഭന്‍
  തല്ലല്ലേ അമ്മാവാ...
  ഇനി ഒരിക്കലും ഉണ്ടാകില്ലേ..
  ഇത്തവണത്തേക്ക് മാഫ്ഫ്‌...
  ങീ...ങീ..


  @ കൊച്ചുമോള്‍
  അങ്ങനെ പറയല്ലേ ച്ചീ..
  ഇനി അനുസരിച്ചോളാമേ..
  ഒരു തെറ്റൊക്കെ ഏതു പൊലീസുകാരനും പറ്റില്ലേ..
  ഹല്ലാ പിന്നെ..!

  @ ഷബീര്‍
  അതെ, അതാണ്‌ , അതാണ്‌, അതാണ്‌ ശരി...

  @ ശ്ടാഷ്‌
  ഹെന്ത്.. പണ്ട് കണക്ക് പഠിക്കുമ്പോള്‍ ന്നോ..?
  അതിനു താനെന്നാ കണക്ക് പഠിച്ചേ..?
  നമ്മളൊക്കെ ഒരു ക്ലസ്സിന്നല്ലേ പഠിച്ചേ..
  നിനക്ക് ഒരു ഇക്വേഷനും ഇല്ലല്ലോ..?
  പിന്നെങ്ങനെ എനിക്കുണ്ടാകും..?
  ഹി..ഹി..

  @ നാമൂസ്‌
  അതൊക്കെ മനസ്സിലായി വരുന്നേ ള്ളൂ , നാമൂസിക്കാ..
  ചെറുപ്പമല്ലേ..
  ഹല്ലാ, നമ്മുടെ കാലം വരുമ്പോഴേക്ക് ഇവന്മാര് നിങ്ങള്ക്ക് ഒന്നും പാടില്ല എന്നങ്ങാനും പറയോ ആവോ.?

  @അഷ്‌റഫ്‌ അമ്പലത്ത്
  ഹേ..അതെന്തോ ഒരു വെച്ചിട്ടുള്ള വാക്കാണല്ലോ..?
  അനുഭവത്തില്‍ നിന്നാണെന്ന് തോന്നുന്നു...
  അപ്പം ഇക്കാക്കും ഈ ചുറ്റിക്കളിയൊക്കെ ഉണ്ടാര്‍ന്നു ല്ലേ..?
  ഹി..ഹി..


  @ വേണുഗോപാല്‍
  വാക്ക് ഒരിക്കലും മാറരുതല്ലോ വേണുവേട്ടാ...
  അല്ലെ...?
  നന്ദി...ട്ടോ..

  @ റൈന്‍ ഡ്രോപ്സ്
  അത് എനിക്കിഷ്ടായി..ഈ മുത്തശ്ശി ചൊല്ല്..


  ഇവിടെ എത്തിയ എല്ലാ സ്നേഹിതര്‍ക്കും എന്‍റെ ഹൃദ്യമായ സല്യൂട്ട്..!
  ആദ്യമായെത്തിയ ഗഫൂര്‍, നന്ദി. ഈ വരവിനു..കമെന്റിനും..

  ReplyDelete
 13. എന്നെങ്കിലും ഇതൊരു ഇമ്മണി ബാല്യ ഒന്നാകാന്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ ..

  ReplyDelete
 14. ഒന്നും ഒന്നും ചേര്‍ന്ന് ഇമ്മിണി വല്യ ഒന്നായെങ്കില്‍...

  ReplyDelete
 15. @ ജെഫു + @ വിനോട് കുമാര്‍ + @ സതീശന്‍

  ഈ സ്നേഹാക്ഷരങ്ങള്‍ക്ക് മുന്നില്‍ വിനീത നമസ്കാരം..

  ReplyDelete
 16. ഈ ബ്ലോഗിലേക്കു വരുമ്പോൾ ഞാൻ നല്ല വിഭവങ്ങൾ പ്രതീക്ഷിക്കും ഇന്നും എന്റെ പ്രതീക്ഷ തെറ്റിയില്ല.ശരിക്കും ഒന്നും ഒന്നും എത്രയാ‍............

  ReplyDelete
 17. @കൃഷ്ണേന്ദു

  താങ്ക്യു..കൃഷ്ണ ചന്ദ്രികേ..
  ശരിക്കും ഒന്നും ഒന്നും ഒന്ന് തന്നെയാ...
  പക്ഷേ,നിര്‍ഭാഗ്യവശാല്‍ ഇപ്പൊ രണ്ടാ..
  സാരല്യ...രണ്ടില്‍ നിന്ന് ഒന്ന് കുറച്ചാല്‍ ഒന്ന് തന്നെയല്ലേ...!!?

  നല്ല വിഭവങ്ങള്‍ക്ക് വേണ്ടി ഇനിയും വരണേ..

  ReplyDelete
 18. "എനിക്കുണ്ടൊരു ലോകം,
  നിനക്കുണ്ടൊരു ലോകം,
  നമുക്കില്ലൊരു ലോകം" എന്ന് അല്ലെ?

  ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More