Oct 14, 2011

രണ്ട് കവിതകള്‍

ആധുനികത

എല്ലാം പൊറുക്കാം- പക്ഷേ,
നിന്‍റെ ഉദരത്തിന്‍റെ തടവറയില്‍
നീണ്ട പത്തുമാസമെന്നെ
നിഷ്കരുണം തടവിലിട്ട് ശിക്ഷിച്ചത്
പൊറുക്കാനാവില്ലെന്‍റെ തള്ളേ,
ഒരിക്കലും ഒരു നാളും..?!


ഉള്ളി


തൊലിപ്പുറത്തെ സൗന്ദര്യം
അകത്തുമുണ്ടായിരുന്നെങ്കില്‍
കണ്ണീര്‍ പൊഴിക്കേണ്ടാതില്ലായിരുന്നെനിക്ക്,
പൊളിച്ചു പൊളിച്ച്
നിന്‍റെ ഹൃദയം തൊട്ടപ്പോള്‍..!!

14 comments:

 1. രണ്ടു ഇലകള്‍ പരസ്പരം പ്രണയിച്ചു.
  വീശിയടിച്ച കാറ്റില്‍ അവര്‍ പിരിയുമ്പോള്‍ മരം പറഞ്ഞു:
  എന്നോട് പൊറുക്കണം.
  നിങ്ങളെ പ്രസവിച്ചതിന്.. പിന്നെ, പ്രണയിപ്പിച്ചതിനും..

  ReplyDelete
 2. ഇങ്ങനെ ചിന്തിക്കാൻ എനിക്കും കഴിഞ്ഞിരുന്നെങ്കിൽ മറുപടി ഞാനും എഴുതിയേനെ.. ആശംസകൾ..

  ReplyDelete
 3. കുഞ്ഞിനെ വധിയ്ക്കാന്‍ ശ്രമിച്ച അമ്മയെ “അമ്മേ” എന്ന് വിളിയ്ക്കാനാവുമോ എന്ന ഒരു ചര്‍ച്ചാ വിഷയമാണ്‍ ഇന്നെന്നെ ഉണര്‍ത്തിയത്..
  ആ അമ്മയും ഈ കുഞ്ഞും തമ്മില്‍ എന്ത് വേര്ത്തിരിവ്..?

  ReplyDelete
 4. “പത്തുമാസം തടവില്‍ക്കിടന്നിട്ടും നീയൊന്നും നന്നാവുന്നില്ലല്ലോ..!”
  എന്ന ‘തള്ള‘യുടെ ആത്മഗതം ആരുകേള്‍ക്കാന്‍..!!

  ഉം..ചുമ്മാതിരുന്ന് ചിന്തിച്ചു കൂട്ട്..!!

  ആശംസകളോടെ...പുലരി

  ReplyDelete
 5. kochumol(കുങ്കുമം)October 16, 2011 at 11:06 PM

  ഇങ്ങനെ ചിന്തിച്ച് ചിന്തിച്ച് ഇതെവിടെ പോയി നില്‍ക്കുമോ ആവോ നിക്കരിയാന്മേലെ .....

  ReplyDelete
 6. മുസാഫിര്‍.....കവിതകള്‍ വായിച്ചൂട്ടോ...കുഞ്ഞു കുഞ്ഞു വാക്കുകള്‍ പെറുക്കിയുള്ള മത്താപൂ കത്തിക്കല്....ഇഷ്ടായി...ഇനിയും വരട്ടെ ഇത് പോലുള്ള കമ്പിത്തിരികളും പൂത്തിരികളും....

  ReplyDelete
 7. നന്നായിര്‍ട്ടുണ്ട് രണ്ട് കവിതകളും..

  നാമൂസിന്റെ ബ്ലോഗില്‍ പേസ്റ്റ് ചെയ്ത കവിതയും നല്ലത്..

  ReplyDelete
 8. ഹാവൂ..വല്ലാതെ നൊന്തു സഫീര്‍ക്കാ ആദ്യത്തെ ആ നുറുങ്ങു വായിച്ചപ്പോള്‍..
  എനിക്കൊരുപാടിഷ്ട്ടപ്പെട്ടു അത്..
  ആധുനികതയുടെ സകലസ്വരവും ഒറ്റ വരിയിലോതുക്കിയ ഈ നുറുങ്ങോത്തിരിയിഷ്ട്ടായി..

  രണ്ടാമത്തെ കവിത..
  അതും ഇഷ്ട്ടായി..

  പിന്നേയ്..
  എവിടുന്നു വരുന്നു സാറേ ഈ ഗവിതകള്‍...
  (ലേബല്‍:അസൂയ..)

  ReplyDelete
 9. കണ്ണുനീരടരുകള്‍ക്കുള്ളിലൊരുഹൃദയം തൊടാന്‍ കഴിഞ്ഞ കവേ താങ്കള്‍ ഭാഗ്യവാന്‍...
  ശ്യൂന്യസ്ത്ഥലികളുടെ ഊഷരമായ നിരാശയേക്കാള്‍ എത്രയൊ ഭേദമാണത്...ഉള്ളി ഒരുപാടിഷ്ട്മായി..

  ReplyDelete
 10. @ ജെഫു +
  @ വര്‍ഷിണി +
  @ ഷാജു +
  @ സുമ +
  @ ഫസലു +
  @ പ്രഭന്‍ +
  @ കൊച്ചുമോള്‍ +
  @ ഇസ്മയില്‍ ക +
  @ നിഷ സുരഭി +
  @ വല്യെക്കാരന്‍ +
  @ വഴിമരങ്ങള്‍

  ഒരായിരം നന്ദി..
  ഈ സ്നേഹാക്ഷരങ്ങള്‍ക്ക്..
  വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്..
  താങ്ക് യു വെരിമച്..

  ReplyDelete
 11. കുറുംകവിതകള്‍.
  വിചിത്രമായ ചിന്തകള്‍...
  നല്ല ഭംഗിയുണ്ട്.

  ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More