Jun 24, 2012

കൊട്ടേഷന്‍

ഉറുമ്പ്
കൊട്ടേഷന്‍ കൊടുത്തു പല്ലിക്ക്,
പാറ്റയെ തട്ടാന്‍ .
പച്ചില
മഞ്ഞയിലയെ അരിഞ്ഞു വീഴ്ത്താന്‍,
കാറ്റിനും.

ഉത്തരത്തിലിരുന്ന്
ചിലന്തിയമ്മ തേങ്ങി.
മാന്കൊമ്പിലിരുന്ന്
അണ്ണാറക്കുഞ്ഞ്
വാലിട്ടടിച്ചു കരഞ്ഞു.
വേലിപ്പടര്‍പ്പിലിരുന്ന് പൂത്താങ്കീരി
ഘോരഘോരം പ്രസംഗിച്ചു.
എന്നിട്ടും,
അന്നര്‍ദ്ധരാത്രിക്ക് കാറ്റ്-
മാവിലയുടെ കഴുത്തറുത്തു.
വെളിച്ചം കണ്ണുമിഴിച്ചു നില്‍ക്കെ
പല്ലികള്‍ പാറ്റയെ 
വളഞ്ഞിട്ടു വെട്ടി..

പിറ്റേന്ന്,
ചുവര്‍ ചേരികളിലും
മാന്ചോടുകളിലും
അനുശോചനത്തിരക്ക്.
പ്രതിഷേധ ജാഥ.
ഹര്‍ത്താലാഘോഷം..
അപ്പോഴും,
കൂര്‍ത്ത ദംഷ്ട്രകള്‍ 
അകത്തേക്ക് ഒതുക്കിവെച്ച്
ചിരിച്ചു കളിച്ചു ഓടിനടന്നു
ഉറുമ്പുപ്രമാണിമാര്‍ .
ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍
അടുത്ത ഇരയെ തേടി
കാറ്റും.

ഒടുവില്‍,
മക്കളുടെ സ്നേഹം കണ്ടു
സഹികെട്ടപ്പോള്‍
ഭൂമി മാതാവ് 
കൊട്ടേഷന്‍ കൊടുത്തു , 
ദൈവത്തിന്..!
ഒരു സുനാമി.
അല്ലെങ്കില്‍ ,
ഒരു റിക്ടര്‍ സ്കൈലിനും അളക്കാനാവാത്ത
ഒരു കുലുക്കല്‍ .
ഒരൊറ്റ കുലുക്കല്‍ ...!!

17 comments:

 1. കേശം കറുക്കട്ടെ, ചുവക്കട്ടെ ,
  കായം വെളുക്കട്ടെ , കറുക്കട്ടെ,
  വേഷ ഭാഷാധികളെന്തുമാകട്ടെ,
  അകത്തുണ്ടെനിക്കും നിനക്കുമൊരു ഹൃദയം.
  അതില്‍ പതയുന്നുണ്ട് ചൂടുള്ള രക്തം.
  ഒറ്റനിറമുള്ള ചെഞ്ചായ രക്തം..
  ഒറ്റനിറമുള്ള ചെഞ്ചായ രക്തം..!!

  ReplyDelete
 2. ദൈവത്തിന്റെ കൊട്ടേഷന്‍ അല്ലെ !! വ്യത്യസ്തമായ ചിന്ത കൊള്ളാം!

  ReplyDelete
 3. ഹഹ ഹ ഹ ഹ ഹ് അ രസന്മുണ്ട് വായിക്കാന്‍..

  ReplyDelete
 4. കാലിക പ്രസക്തമായ ഒരു കലികാല കവിത..
  വരികളിലും വരികള്കിടയിലും ഒരുപാട വായിക്കാന്‍ കഴിയുന്നു..
  അവതരണത്തിലെ വ്യത്യസ്ത പ്രത്യേകം അഭിന്ദനം അര്‍ഹിക്കുന്നു..
  കൂടുതല്‍ പ്രതീക്ഷിക്കുന്നു..
  ഒതുക്കമില്ലാത്ത ഈ അക്ഷര കൂട്ടില്‍ നിന്ന്...

  ReplyDelete
 5. ഈ ക്വട്ടേഷന്‍ വളരെ വ്യത്യസ്തമായിരിക്കുന്നു. സര്‍വംസഹയായ ഭൂമി പോലും ഒരു ക്വട്ടേഷന്‍ കൊടുത്തേയ്ക്കാം അല്ലേ..? [ഒരു സുനാമിയിലാണ് തമിഴ് പുലികളുടെ സ്ട്രൈക് പവര്‍ എല്ലാം തുലഞ്ഞുപോയതും പല്ലില്ലാത്ത പുലികളായിപ്പോയതും എന്ന് ജിനദാസ (ശ്രീലങ്കന്‍ സുഹൃത്ത്) എപ്പോഴും പറയുമായിരുന്നു]

  ReplyDelete
 6. കാത്തിരിക്കാം. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് ഒരു ദിനം വരും.

  ReplyDelete
 7. ചെലവു കുറഞ്ഞ വീടുകള്‍ എന്ന പോലാണ് സഫീര്‍ കവിത പണിയുക .ലളിത സുന്ദരമായി .വാക്കുകളുടെ ചില്ലകളൊടിച്ചു,അക്ഷരങ്ങളുടെ തളിരിലകകള്‍ ചേര്‍ത്തു വെച്ച് അങ്ങനെ ..........അത് കൊണ്ട് തന്നെ ഈ ബ്ലോഗ്‌ എനിക്ക് ഏറെ പ്രിയപ്പെട്ടതും .ആശംസകള്‍ ...........

  ReplyDelete
 8. വായിക്കാന്‍ എളുപ്പം തോന്നിയ ഗഹനമായ കവിത.

  ReplyDelete
 9. നല്ല കവിതാനുഭവം

  ReplyDelete
 10. രസകരം, വ്യത്യസ്തം ഈ ചിന്ത.
  നന്നായി.

  ReplyDelete
 11. നന്നായി കവിത..
  ഗഹനമെങ്കിലും ലളിതമായ വരികള്‍..
  ആശംസകള്‍..

  ReplyDelete
 12. postingan yang bagus tentang"കൊട്ടേഷന്‍ "

  ReplyDelete
 13. ഒടുവില്‍,മക്കളുടെ സ്നേഹം കണ്ടുസഹികെട്ടപ്പോള്‍
  ഭൂമി മാതാവ്
  കൊട്ടേഷന്‍ കൊടുത്തു , ദൈവത്തിന്..!

  ഇഷ്ട്ടമായി എന്ന് മാത്രം പറഞ്ഞാല്‍ അത് അപൂര്‍ണതയാകും ഒരു പാട് ഇഷ്ട്ടപെട്ടു, ലളിതമായ എങ്കില്‍ വളരെ ശക്തമായ ഒരു കവിത ...........മുസാഫിര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു .............വീണ്ടും എഴുതുക !!!

  ReplyDelete
 14. കാലികപ്രസക്തിയുള്ള ഒരു കവിത
  നന്നായിരിക്കുന്നു ..

  ReplyDelete
 15. ദദ് ഇഷ്ടപെട്ട്
  ഇതേ ആശയം വച്ച് തന്നെ കഠുകട്ടി കവിതകള്‍ വായിച്ചിട്ടുണ്ട്,
  അതൊക്കെ ഇങനേം രസകരായും പെട്ടെന്ന് മനസ്സിലാവണ പോലേം പറയാംന്ന് ഇപ്പം കണ്ട്
  ആശംസോള്‍ട്ടാ :)

  ReplyDelete
 16. ലളിതം ..ഇഷ്ടായി

  ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More