ഇനിയും പറിഞ്ഞുപോവാത്ത ഡയറിത്താളുകള്‍..
********************************************************************************
                         11 /  മാര്‍ച്ച് /   2009                                      
********************************************************************************

സായന്തനക്കാറ്റിന് സുഗന്ധമില്ലെന്ന്
ആര് പറഞ്ഞതാണ്...?
കതിര് തൂങ്ങിയ നെല്‍കൊടികള്‍ക്കും
നൃത്തമറിയുമത്രേ..!
വെയില്‍ പാകിയ നീര്ചോലകള്‍ക്ക്
കണ്ണാടിയുടെനിറമാണ്...
നീലപൂത്ത വാകമരങ്ങള്‍ക്ക്
കാറ്റിനോട് പിണക്കമാണെന്നോ..?
തുള്ളിപെറ്റകാര്‍മേഘങ്ങള്‍
എവിടെയോ ഒളിച്ചിരിക്കണം...
മഴ ചാറിയ പുല്‍മേടുകള്‍ക്ക്
കുളിരുന്നുണ്ടാകും..
കടപ്പുറത്തെ തിരകളിപ്പോഴും
കലപില നിറുത്തിയിട്ടില്ല..
ഇന്നലെ വിരിഞ്ഞ തുമ്പപ്പൂവിനെയും
ആരോ സ്നേഹിക്കുന്നുണ്ട്..

ക്ഷമിക്കൂ..
നിന്നെ ഞാന്‍ സ്നേഹിക്കുന്നു..
മറ്റാരെക്കാളെറെയും...********************************************************************************
                         07 /  മാര്‍ച്ച് /   2009                                     
********************************************************************************

ഉണങ്ങിയ ഇലയാണെന്നറിഞ്ഞിട്ടും
ഒരു പേമാരിയായി നീ
എനിക്ക് മേല്‍ വര്‍ഷിച്ചതെന്തിനു..?
താഴെ, ചതുപ്പ് നിലത്ത്
മണ്ണ് പുരണ്ടു വികൃതനായ
എന്നെ കാണുമ്പോള്‍
പിന്നെ കണ്ണ് പൊത്തി നീ
കണ്ണീരൊഴുക്കുന്നതും..?
ഇനിയൊരു സൂര്യന്‍
ഒരു ദിനം മുഴുവന്‍ ഉറങ്ങാതെ ചിരിച്ചാലും
എന്‍റെ മുറിവുണങ്ങില്ല..
ഈ രാവ് മുഴുവന്‍
നിന്‍റെആകാശം ഉണര്‍ന്നിരുന്നു കരഞ്ഞാലും
എന്‍റെ ഹൃദയം തണുക്കില്ല...!
ഇനി നിനക്ക് പോകാം..
നിന്‍റെ വേരുകള്‍ തേടി..
അടുത്ത പ്രഭാതങ്ങളിലെങ്കിലും
ഒരു മഞ്ഞുതുള്ളിയായി നീ വര്‍ഷിക്കുക..
ഒരു പൂവിനെന്കിലും
നിനക്ക് കുളിരെകാനായാലോ...?!


********************************************************************************
                      27 /  ഫെബ്രുവരി /   2009
********************************************************************************

ഹൃദയത്തിന്‍റെ കാന്‍വാസില്‍
ഇനി നിന്റെ ചിത്രം
ഞാന്‍ വരക്കുകയില്ല.
നിരാശയുടെ മരുഭൂമിയില്‍
ഇനി നിന്നെത്തേടി ഞാനലയുകയില്ല.
മോഹങ്ങളുടെ ഭിക്ഷാപാത്രവുമായി
ഇനി നിന്‍റെ സ്നേഹത്തിന്
ഞാന്‍ യാചിക്കുകയില്ല.
സോറി..
വിദ്വേഷത്തിന്റെ കുരിശില്‍
ഇനിയും എന്നെ ക്രൂശിക്കരുത്..
ദുഖങ്ങളുടെ ചിതയിലേക്ക്
ഇനിയുമെന്നെ തള്ളിയിടരുത്..
അഗ്നി സ്ഫുരിക്കുന്ന നോട്ടങ്ങളില്‍
ഇനിയുമെന്നെ ദഹിപ്പിക്കരുത്...
മാപ്പ്...
അനശ്വരസ്നേഹത്തിന്‍റെഅനര്‍ഘമുത്തുകള്‍
നിനക്ക് ദഹിക്കുന്നില്ലെന്കില്‍..
സോറി.. എനിക്ക് മാപ്പ്..
ഈ ഹൃദയത്തിനും...
********************************************************************************
                        03 /  ഫെബ്രുവരി /   2009               
********************************************************************************

കടപ്പുറത്തെ മണല്‍ തിട്ടയില്‍
ശരത്‌കാല സ്മരണകളും പേറി
ഒരു ശംഖിന്‍തോട് തനിയെ..
അരികെ,
കനലെരിയുന്ന ഹൃദയവുമായി
കരകാണാകടലും നോക്കി
ചമ്രം പടിഞ്ഞിരിക്കുന്ന ഞാനും..
പിന്നെ,
പൊട്ടിപ്പൊളിയാറായ കാന്‍വാസിലെ
നിറംമങ്ങിയ ജൂതാസിനെപോലെ
നിറനയനങ്ങളുമായി
അവളും..


വിഷാദമുഗ്ദമായ എന്‍ വിസ്മൃതവാനത്തില്‍
ചന്ദ്രകാന്തത്തില്‍ ശേഷിച്ച
ശിശിരത്തിന്‍റെയോര്മകള്‍..
ഒരു താരാട്ടുപാട്ടിന്‍റെ നേര്‍ത്ത മധുസ്വരത്തില്‍
ഉഷസ്സിന്‍ മാറിലെക്കൂര്ന്നിറങ്ങുന്ന
മിഴിനീരുകള്‍..
പിന്നെ,
എന്‍ കണ്ണുകളില്‍
പ്രണയത്തിന്‍ പ്രസൂനങ്ങള്‍ വിതറി
സങ്കല്പ്പ സംഗീതങ്ങള്‍ രചിച്ച്
അവളും..


ചിറക്‌ നിവര്‍ത്തിപ്പറക്കുന്ന
ചക്രവാള മരീചികകളവിടെ..
ഇവിടെ,
സ്വപ്നത്തിന്‍ കുളിര്‍കാറ്റില്‍
അണയാന്‍ വെമ്പുന്ന മണ്‍ചെരാതുകള്‍..
ഹിമാനിയിലുരുകുന്ന
ഹേമന്തത്തിന്‍ സ്മൃതികളും
ഗ്രീഷ്മത്തിന്‍ സ്വപ്നങ്ങളും
 വസന്തത്തിന്‍ സങ്കല്‍പ്പങ്ങളും തുടരെ..
പിന്നെ,
തിളങ്ങുന്ന പ്രതികാര ദംഷ്ട്രകളുമായി
അവളും..
********************************************************************************
                        21  /   ജനുവരി  /   2009             
********************************************************************************                  

ആകാശത്തെ നക്ഷത്രങ്ങള്‍ക്ക്
എന്തൊരു ചന്തം..?
പുഴയിലെ ഓളങ്ങള്‍ക്കും
പ്രകൃതിയിലെ പച്ചപ്പിനും
എന്തൊരു സൌകുമാര്യത..?
രാപ്പകലുകള്‍ ഓടി മറയുമ്പോള്‍
തളര്‍ന്ന ചരണങ്ങളുമായി
ഓടാനാവാതെ എന്‍ സ്വപ്നങ്ങളിവിടെ..
ഹൃദയഹാരിയായ ആരാമങ്ങളില്‍
സ്നേഹസംഗീതമൊഴുക്കുന്ന
പ്രശാന്ത സൂനങ്ങളെ..
സുഗന്ധ പൂരിതമാം സുന്ദരാന്തരീക്ഷത്തില്‍
സ്വപ്‌നങ്ങള്‍ നെയ്യുന്ന ചിത്ര ശലഭങ്ങളെ..
പൊന്നിളം കാറ്റിന്റെ സ്വരരാഗങ്ങള്‍ക്ക്
താളം പിടിക്കുന്ന പൂത്തുമ്പികളെ...
നിങ്ങളറിയുമോ ഈ ഹൃദയത്തിന്‍റെ വ്യഥ..?
ഈ പാരിലാരുമറിയാത്ത കഥ...?!********************************************************************************
                     15 /  ജനുവരി  /   2009   
********************************************************************************

വീട്ടു മുറ്റത്തെ ചെമ്പകം പൂക്കുമ്പോള്‍
ഞാന്‍ നിന്നെ ഓര്‍ക്കാറുണ്ട്..
അതിലെ ഓരോ പൂവും നീ എനിക്ക് സമ്മാനിച്ച
കണ്ണീര്‍ തുള്ളികളായി ഭവിക്കാറുണ്ട്..
അതിന്‍റെ പരിമളം നാസാരന്ദ്രങ്ങളില്‍ ഒഴുകിയെത്തുമ്പോള്‍
സ്മ്രതിയിലെ ചരിത്ര സാഗരത്തിലേക്ക്
ഞാന്‍ ഊളിയിടാരുണ്ട്..
കനവുരങ്ങുന്ന ആ രാവുകളും
കനലെരിയുന്ന ആ പകലുകളും
ഞാന്‍ സ്വപ്നം കാണാറുണ്ട്..
മധുരിക്കുന്ന ഓര്‍മകളിലേക്ക്
നൊമ്പരത്തിന്‍റെ കൈപുനീര്‍ ഊര്‍ന്നിറങ്ങുമ്പോള്‍
ഭൂത കാലത്തിന്‍റെ പൂങ്കാവനത്തിലെക്ക്
ഞാന്‍ ഓടിപ്പോകാരുണ്ട്..
പിന്നെ, സ്വപ്നങ്ങളുടെ  ചിറകിലേറി 
ഭാവനയുടെ അനന്ത ലോകത്തേക്ക് 
ഞാന്‍ ഊളിയിടാരുണ്ട്...   ********************************************************************************
                          13 /  ജനുവരി /   2009
********************************************************************************

നീലാകാശത്ത് ചിതറിക്കിടക്കുന്ന
നക്ഷത്ര നിചയങ്ങളില്‍
ഞാന്‍ നിന്നെ തിരഞ്ഞു..


ആഴിക്കടിയില്‍ ആഴ്ന്നു കിടക്കുന്ന 
മാണിക്യമുത്തുകളില്‍ 
ഞാന്‍ നിന്നെ പരതി..

ചക്രവാളങ്ങളിലെക്ക് പറന്നകലുന്ന
ഗഗനചാരികളോട്
ഞാന്‍ നിന്നെ അന്വേഷിച്ചു..

സാഗര മധ്യത്തില്‍ നീന്തിത്തുടിക്കുന്ന
മത്സ്യങ്ങളോടും,
വനാന്തരങ്ങളിലെ മാന്‍പേടകളോടും
വസുന്തരയിലെ യാത്രക്കരോടത്രയും..!!

പക്ഷേ. നിന്നെ അറിയില്ലായിരുന്നു..
അവരിലോരാള്‍ക്കും..!

പിന്നെ, നീ എവിടെയാണ്..?
ആരുമറിയാത്ത അജ്ഞാത ലോകത്തോ..?
അതോ, ആരും കാണാത്ത പരലോകത്തോ.. ??
 ( UPDATING IS NOT OVER.. THE PAGE IS UNDER MODIFICATION....)

No comments:

Post a Comment

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More