മതങ്ങളെ വായിക്കുമ്പോള്‍..****************************************************************

ഇസ്‌ലാം മതം


ഇസ്‌ലാം എന്നാല്‍ സമര്‍പ്പണം , കീഴടങ്ങുക എന്നാണ് ഭാഷാര്‍ത്ഥം. നാം നമ്മുടെ ദൈവമായ അല്ലാഹുവിനെ അറിയുകയും അവന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പൂര്‍ണമായി കീഴ്പെടുകയും ചെയ്യുന്നതാണ് ഇസ്‌ലാം. ഇങ്ങനെ ചെയ്യുന്ന ഏതൊരാളെ കുറിച്ചും മുസ്ലിം എന്ന് പറയുന്നു. സമാധാനം എന്നതാണ് മറ്റൊരര്‍ത്ഥം. മനുഷ്യന്‍ തന്‍റെ ജീവിതം ഇപ്രകാരം ദൈവത്തിന് സംര്‍പ്പിക്കുന്നതിന്റെ അനന്തര ഫലമായുണ്ടായതാണ് സമാധാനം.
ഏകനായ അല്ലാഹു അല്ലാത്ത സര്‍വതിന്റെയും ദിവ്യത്വം നിരാകരിച്ച്‌ കൊണ്ട്‌ സൃഷ്‌ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന വിട്ടുവീഴ്‌ചയില്ലാത്ത ഏകത്വ വാദമാണ്‌ ഇസ്‌ലാമിന്റെ മൂലശില. മറ്റ്‌ മതങ്ങളെ പോലെ ഇസ്‌ലാം എന്ന പേര്‌ ഏതെങ്കിലും വ്യക്തിയോടോ വിഭാഗത്തോടോ ബന്ധപ്പെട്ട്‌ കിടക്കുന്നതല്ല. മറിച്ച്‌ ദൈവം തന്നെ തെരഞ്ഞെടുത്തതും അവസാന ഗ്രന്ഥമായ ഖുര്‍ആനില്‍ എടുത്ത്‌ പറഞ്ഞതുമാണ്‌. അത്‌ പോലെ മുഹമ്മദ്‌ നബിക്ക്‌ മാത്രം നല്‍കപ്പെട്ട മതമല്ല ഇസ്‌ലാം. പ്രത്യുത മനുഷ്യ പിതാവായ ആദമിന്‌ നല്‍കപ്പെട്ടതും പിന്നീട്‌ നോഹ, അബ്രഹാം, മോശ, യേശു തുടങ്ങിയ ലക്ഷക്കണക്കിന്‌ പ്രവാചകന്‍മാര്‍ മുഖേന ലോകത്ത്‌ നിലനിന്നതും മുഹമ്മദ്‌ നബിയോടെ അവസാന രൂപം പ്രാപിച്ചതുമായ മതമാണ്‌ ഇസ്‌ലാം.

കൂടുതല്‍ വായനക്ക് താഴെ ലിങ്കുകളില്‍ കളിക്കുക.

ഹിന്ദു മതം

ഭാരതവര്‍ഷത്തിനും അപ്പുറമുള്ള ഇതര ജനസമൂഹങ്ങള്‍ ഈ പുണ്യഭൂമിയിലെ ജനതയെ ഹിന്ദുക്കള്‍ എന്ന് വിളിച്ചു പോന്നു എന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. സിന്ധുനദിക്കപ്പുറം വസിക്കുന്ന ജനത എന്ന അര്‍ത്ഥത്തില്‍ ആണ് ഈ പദം ഉടലെടുത്തത്. ഈ പ്രദേശത്തുള്ള ജനത അനുശീലിച്ചു പോന്നിരുന്ന ആചാരാനുഷ്ടാനങ്ങളും ജീവിതരീതിയും ഒക്കെ ചേര്‍ന്ന് ഒരു സംസ്കാരം രൂപം കൊണ്ട്. ഇതാണ് ഹിന്ദു മതം, അഥവാ സനാതനധര്‍മം. ഇത് ഒരു വ്യക്തിയും സ്ഥാപിച്ചതല്ല. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ഭാരതത്തില്‍ നിരവധി വര്‍ഷങ്ങളിലൂടെ രൂപാന്തരപ്പെട്ടതാണ് ഈ ജീവിതരീതി. ലോകത്തിന്‍റെ ഇതരഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി അഹിംസയിലും വിശ്വസാഹോദര്യത്തിലും അടിയുറച്ചു നിന്ന്കൊണ്ടുള്ള മഹത്തായ ഒരു ദര്‍ശനം തന്നെയാണ് ഭാരതീയര്‍ സ്വജീവിതത്തില്‍ പിന്തുടര്‍ന്ന് പോന്നത്. ലോകാ: സംസ്താ: സുഖിനോ ഭവന്തു എന്നാ ഭാരതീയദശനത്തിനൊപ്പം നില്ക്കാന്‍ പോന്ന ഒരു തത്വസംഹിത ലോകത്ത് മറ്റെന്തുണ്ട്..?

കൂടുതല്‍ വായനക്ക്....


****************************************************************

ക്രിസ്തു മതം
ക്രിസ്തുമതം അഥവാ ക്രിസ്തു സഭ ഏക ദൈവവിശ്വാസം അടിസ്ഥാനമാക്കിയ മതമാണ്‌. യേശു ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ മതം നിലവില്‍ വന്നത്.
ക്രിസ്തീയ മതവിശ്വാസികള്‍ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തില്‍ പ്രവചിച്ചിരുന്ന മിശിഹാ ആയും കരുതുന്നു. വിവിധ ഭാഗങ്ങളിലായി ക്രിസ്തുമതത്തില്‍ ഇരുനൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്ന് വരുമിത്. ക്രിസ്തുമത വിശ്വാസികള്‍ പൊതുവായി ക്രിസ്ത്യാനികള്‍ എന്ന് കേരളത്തില്‍ അറിയപ്പെടുന്നു. ബൈബിളാണ് ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം.
ലോകത്തിലെ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള മതമാണ്‌ ക്രിസ്തുമതം. യൂറോപ്പിലെയും അമേരിക്കയിലെയും ഉപസഹാറ ആഫ്രിക്കയിലെയും ഓസ്ട്രേലിയയിലെയും ന്യൂസിലാണ്ടിലെയും ഏറ്റവും വലിയ മതം ക്രിസ്തുമതമാണ്.***************************************************************

ബുദ്ധമതംബുദ്ധ മതത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ക്രി ആറാം നൂറ്റാണ്ടില്‍ ശ്രീബുദ്ധന്റെ ജനനത്തിനു ശേഷമാണ്. ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണിത്. ഇന്ത്യയില്‍ ഉടലെടുത്ത ബുദ്ധ മതം പിന്നീട് നിരവധി രാജ്യങ്ങളിലേക്കും സംസ്കാരങ്ങളിലെക്കും പടര്‍ന്നു പന്തലിക്കയുണ്ടായി. തന്മൂലം ഇന്ത്യയുടെ സംസ്കാരത്തിന് പുറമേ ഹെല്ലനിക, മദ്ധ്യേഷ്യ, കിഴക്കനേഷ്യ, തെക്ക് കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ , എന്നിവിടങ്ങളിലെ സംസ്കാരങ്ങള്‍ ഈ മതത്തെയും ബുദ്ധമതം ഈ സംസ്കാരങ്ങളെയും സ്വാധീനിച്ചു. ഒരു കാലഘത്തില്‍ ഏഷ്യയില്‍ ഏറ്റവും പ്രധാനപ്പെട്ട മതം ഇതായിരുന്നു.

***************************************************************


ജൈനമതം


ജൈന മതം അഥവാ ജൈനധര്‍മം പുരാതന ഭാരതത്തില്‍ ഉടലെടുത്ത മതവിഭാഗമാണ്. ആധുനിക കാലഘട്ടത്തില്‍ ജൈനമതത്തിന്‍റെ സ്വാധീനം നേര്‍ത്തതാണെങ്കിലും ഈ മത വിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. അഹിംസയിലൂന്നിയ ജൈനമത സിദ്ധാന്തങ്ങള്‍ ബുദ്ധമതത്തോടൊപ്പം മഹാത്മാഗാന്ധിയെപോലുള്ള ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്. നാല്പതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്‌, രാജസ്ഥാന്‍, എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് സാന്നിധ്യമറിയിക്കുന്നത്..
കൂടുതല്‍ വായനക്ക്.......

***************************************************************

സിഖ്‌മതംപതിനഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ഇന്ത്യയിലെ പഞ്ചാബിലും ഇന്നത്തെ പാകിസ്ഥാന്‍റെ ചില ഭാഗങ്ങളിലും ഉടലെടുത്ത വിശ്വാസ സംഹിതയാണ് സിഖ്‌ മതം. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണിത്. മതസ്ഥാപകനായ ഗുരുനാനാക്ക് ആണ് ഈ മതസ്ഥരുടെ ആദിഗുരു. സിക്ക് മതത്തിന്‍റെ ഉല്പത്തി പതിനഞ്ചാം നൂറ്റാണ്ടില്‍ പഞ്ചാബി മത നേതാവും സാമൂഹ്യ പുനരുദ്ധാരകനുമായ ഗുരുനാനാക്കില്‍ നിന്നാണ്. നാനാക്, ഈ മതത്തിന്‍റെ സ്ഥാപകനായി അറിയപ്പെടുന്നെങ്കിലും സിഖ്‌മതത്തെ ചിട്ടപ്പെടുത്തിയതും ഏകമായ ഒരു സമ്പ്രദായത്തിലേക്ക് ഉരുക്കിചെര്‍ത്തതും ഇവരുടെ വ്യത്യസ്തമായ ആചാരാനുഷ്ടാനങ്ങള്‍ക്കും ജീവിതരീതിക്കും പേരിന്‍റെ അവസാനമുള്ള സിങ്ങ്, സിമ്ഹ് എന്നാ പൊതുവായ ഭാഗത്തിനും രൂപം കൊടുത്തത്‌ ഗുരു റോബിന്‍സിങ്ങ് ആണ്.

കൂടുതല്‍ വായനക്ക്.....

***************************************************************

യഹൂദമതം
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ്‌ ജൂതമതം, അഥവാ യഹൂദമതം. യഹൂദര്‍ ഏകദൈവത്തില്‍ വിശ്വസിക്കുന്നു. ഏകദൈവം യഹോവയാണെന്നും തങ്ങള്‍ യാഹോവര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടവരാണെന്നുമുള്ള വിശ്വാസമാണ് യഹൂദമതത്തിന്‍റെ അടിസ്ഥാനം. യൂദായുടെ ഗോത്രത്തില്‍ പെട്ടവര്‍ എന്നര്‍ത്ഥം വരുന്ന യഹൂദ എന്നാ വാക്ക് കാലക്രമേണരൂപപ്പെടുകയും അവരുടെ വിശ്വാസസംഹിതയുടെ പേരായി മാറുകയും ചെയ്തു. ദൈവകല്പിതമായ ന്യായ പ്രമാണങ്ങള്‍ ജനങ്ങള്‍ക്ക്‌ നല്‍കിയവനായി യഹൂദര്‍ മോസസിനെ കണക്കാക്കുന്നു. തങ്ങളുടെ പൂര്‍വീകരെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും വിമോചനത്തിലേക്ക് നയിച്ച മോസസിന്, സീനായ്ജ്‌ മലമുകളില്‍ വെച്ച് ദൈവം നിയമസാരാംശമായ പത്ത്‌കല്പനകള്‍ എഴുതിനല്‍കിയതായി അവര്‍ കരുതുന്നു.. ഹെബ്രായ ബൈബിള്‍ ആയ തനക് ആണു ഈ മതസ്ഥരുടെ വിശുദ്ധഗ്രന്ഥം. തനക്കെന്ന വാക്ക് ഈ സംഹിതയിലടങ്ങിയിരിക്കുന്ന ഗ്രന്ഥവിഭാഗങ്ങളുടെ പേരുകളായ "തോറ, നബിയിം, ക്തുബി" എന്നിവയുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നുണ്ടായതാണ്."തോറ" എന്നാ ഹെബ്രായ പദത്തിനര്തം വഴികാട്ടുക എന്നാണ്.***************************************************************


Twitter Delicious Facebook Digg Stumbleupon Favorites More